കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമോ? മറുപടിയുമായി ജോസ് കെ മാണി; ‘രഹസ്യമായും പരസ്യമായും ചര്‍ച്ച നടത്തിയിട്ടില്ല’

ദില്ലി : കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി.മുന്നണി മാറ്റം സംബന്ധിച്ച്‌ ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങള്‍. യു ഡി എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.