ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ, വനിത ഡോക്ടര്‍ കണ്ടുപിടിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം.ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി ക്യാമറ ആദ്യം കണ്ടെത്തുന്നത്. പിന്നാലെ വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവ ഡോക്ടർ പിടിയിലാകുന്നത്.

അന്വേഷണത്തില്‍ ശുചിമുറിയില്‍ ക്യാമറ വെച്ചത് ഡോക്ർ വെങ്കിടേഷ് ആണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് വെങ്കിടേഷ്. 33 കാരനായ ഡോക്ടറില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാർഡും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഐടി ആക്‌ട്, ഭാരത് ന്യായ് സൻഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.