സ്കൂട്ടറില്‍ നിരവധി കുപ്പികള്‍, എക്സൈസ് പരിശോധനയില്‍ കുടുങ്ങി; പിടിച്ചത് 50 കുപ്പികളില്‍ നിറയെ വ്യാജമദ്യം

കൊല്ലം: കരുനാഗപ്പള്ളിയില്‍ 25 ലിറ്റർ വ്യാജ മദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ മദ്യവുമായി അറസ്റ്റിലായത്.കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ലതീഷ്.എസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ കിഷോർ.എസ്, ചാള്‍സ്.എച്, അൻസാർ.ബി, രജിത്ത്.കെ.പിള്ള, ശ്യാംദാസ്, അജയഘോഷ്, വനിത സിവില്‍ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുള്‍ മനാഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.