യുവാവിനെ കമ്ബി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൈനുല്‍ ആബിദിന്‍റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കമ്ബി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുല്‍ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുല്‍ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.