തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനില്‍കുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു.അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനില്‍ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ സന്ദർശനമാണ് സുരേന്ദ്രനും താനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സുരേന്ദ്രൻ തന്നെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് സൗഹൃദ കൂടിക്കാഴ്ചയാണെന്ന്.
മേയർ തുടരുന്നത് എല്‍ഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താല്‍പര്യമില്ല. പരസ്പരം വീടുകളില്‍ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാർ വ്യക്തമാക്കി.