തൃശ്ശൂർ: ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെണ്‍കുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലില്‍ പൊലീസ് പരിശോധന.ചാലക്കുടി പള്ളിയില്‍ വേദപാഠം പഠിക്കാനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്. കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളില്‍ നിന്ന് രക്ഷപെട്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മൊഴി പരിശോധിക്കുകയാണ് പൊലീസ്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.