ജില്ലാതല ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് ; രജിസ്‌ട്രേഷന്‍ തുടങ്ങി
ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഐ.ക്യു.എ. ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് രാവിലെ 9.30 ന് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കും. മത്സരത്തില്‍ ജില്ലയിലെ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. www.iqa.asia എന്ന പോര്‍ട്ടലിലൂടെ ഐ.ക്യു.എ.ഏഷ്യയില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. ഒരു സ്‌കൂളില്‍ നിന്നും പരമാവധി അഞ്ച് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
വിജയികള്‍ക്ക് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനുള്ള ഡിസ്ട്രിക്ട് കളക്‌റ്റേഴ്സ് ട്രോഫി ജില്ലാ കളക്ടര്‍ സമ്മാനിക്കും. ഡയറ്റിന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ചാമ്പ്യന്മാര്‍ സംസ്ഥാന തല ഫൈനലിലേക്ക് യോഗ്യത നേടും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 79076 35399, iqakeralsqc@gmail.com.