കേരള ഹോംഗാര്‍ഡ്‌സ് തിരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ പോലീസ്/ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും യോഗ്യരായ സ്ത്രീ, പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
ആര്‍മി/നേവി/എയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളില്‍ നിന്നോ ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്/എന്‍.എസ്.ജി/എ.സ്.എസ്.ബി/ആസ്സാം റൈഫിള്‍സ്/ഐ.ടി.ബി.എഫ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്, ഫോറസ്റ്റ്, ജയില്‍, എക്സൈസ് എന്നീ സര്‍വ്വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. പ്രായ പരിധി: 35-58 വയസ്സ്.
ജനുവരി ഒന്ന് മുതല്‍ 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ അപേക്ഷാ ഫോമിന്റെ മാതൃക ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്, മലപ്പുറം ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസില്‍ ജനുവരി 31 വരെ സ്വീകരിക്കും. ഫോണ്‍: 9497920216.