Fincat

10 സിമ്മുകള്‍ ഉപയോഗിച്ചു, കേരളത്തിന്റെ പല ഭാഗങ്ങളില്‍ തട്ടിപ്പ്, ഓഫര്‍ യുകെ ജോലി, ആഢംബര ജീവിതം, പ്രതി പിടിയില്‍

കണ്ണൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശിയെ കണ്ണൂർ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.ചെടിക്കുളം സ്വദേശിയില്‍ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനില്‍ ജോസാണ് അറസ്റ്റിലായത്. യുകെയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കേരളത്തിലെ പല ഭാഗങ്ങളിലും സമാന തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആറിലധികം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പത്ത് മൊബൈല്‍ സിം കാർഡുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ആഢംബര ജീവിതത്തിനായാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.