പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം : എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്.നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്ബൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ മരണപ്പെട്ടു. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്.