Fincat

കാലാവസ്ഥ പ്രവചനം അച്ചട്ടാകുമോ? ഉറ്റുനോക്കി കേരളം! ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ ഇടിമിന്നലോടെയുള്ള മഴ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വീണ്ടും മഴ തുടങ്ങി.കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവധ ജില്ലകളില്‍ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. ജനുവരി 13, 14 തീയതികളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

1 st paragraph

ചക്രവാതചുഴി സംബന്ധിച്ച അറിയിപ്പ്

തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ ജനുവരി 13 & 14 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

2nd paragraph