തിരുവനന്തപുരം: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികള്‍ പിൻമാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍.സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷൻ തുക വർധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ സർക്കാർ അനുഭാവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി മാറുമ്ബോള്‍ പരിഹരിക്കാവുന്നതാണ് ഇവ. രാജ്യത്തെ ഏറ്റവും ഉയർന്ന കമ്മീഷനാണ് കേരളത്തില്‍ റേഷൻ വ്യാപരികള്ക് ഇപ്പോള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നയിച്ച 4 ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്രം അംഗീകരിക്കേണ്ടതാണ്. റേഷൻ വിതരണത്തിന് ചിലവാകുന്നതിൻ്റെ 20% മാത്രമാണ് കേന്ദ്രം നല്‍കുന്നത്. റേഷൻ ലൈസൻസികള്‍ക്ക് നല്‍കുന്നത് നാമമാത്രമായ തുകയാണ് എന്ന പ്രചരണം തെറ്റാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഇന്ന് നിയമസഭയില്‍ പറഞ്ഞതാണെന്നും മന്ത്രി വെളിപ്പെടുത്തി.