Fincat

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാര്‍ട്ടി.15 കേജ്രിവാള്‍ ഗ്യാരന്റികള്‍ പുറത്തിറക്കി. വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍.

1 st paragraph

ഡല്‍ഹിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്ത്രീകള്‍ക്ക് മഹിളാ സമ്മാന്‍ യോജനയിലൂടെ പ്രതിഭാസം 2100 രൂപ നല്‍കും.അറുപത്തിയഞ്ച് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികില്‍സ. 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും എന്നും ആംആദ്മി പാര്‍ട്ടി പ്രകടന പത്രികയില്‍ പറയുന്നു.

യമുന നദി ശുചീകരിക്കുമെന്ന് പ്രഖ്യാപനം ഇത്തവണയും ഉണ്ട്.സ്‌കൂള്‍ കുട്ടികള്‍ക്ക് ബസില്‍ സൗജന്യ യാത്ര ഒരുക്കും.ഡല്‍ഹി മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കുമെന്നും കേജ്രിവാള്‍ ഗ്യാരന്റി. യുവാക്കള്‍ സ്ത്രീകള്‍ റിക്ഷ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും.

 

2nd paragraph