ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ്; ഇടഞ്ഞുനിന്നവരെ അനുനയിപ്പിച്ച് ആര്‍എസ്എസ്

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും നഗരസഭയിലെ വിമതവിഭാഗം കൗണ്‍സിലേഴ്‌സ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലേഴ്‌സ് ഉടന്‍ രാജിവച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ഇവരെ അനുനയിപ്പിച്ചതെന്നാണ് സൂചന.