Fincat

ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്നു 

ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ഉദ്യോഗസ്ഥർ വ്യായാമം ശീലമാക്കണമെന്ന് ജില്ലാ കളക്ടർ

ഓഫീസ് ജോലി ചെയ്യുന്നവർ ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർ, വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ എന്നിവർ രോഗനിയന്ത്രണത്തിൽ ശ്രദ്ധിക്കണമെന്നും പതിവായി വ്യായാമം ചെയ്യുന്ന ശീലം എല്ലാ ജീവനക്കാരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

 

1 st paragraph

സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ജീവനക്കാർക്കായി വാം അപ് പരിപാടി നടത്തിയാണ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കളക്ടർ, ജില്ലാതല ഓഫീസർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാം അപ്പിൽ പങ്കെടുത്തു. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ 9 30 നായിരുന്നു വാം അപ്. ജീവനക്കാർക്ക് ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും മാനസിക സമ്മർദം കുറക്കുന്നതിനും വ്യായാമം ശീലവും സംസ്കാരത്തിൻ്റെ ഭാഗവുമാക്കുകയാണ് ലക്ഷ്യം.

 

ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം നീളുന്ന രോഗനിയന്ത്രണ ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. ജീവനക്കാർക്കിടയിലെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി മെഡിക്കൽ ക്യാമ്പും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

2nd paragraph

ഉയരവും തൂക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിർണയിച്ച് വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ കണ്ടെത്തുന്ന രീതിയിലാണ് ക്യാമ്പ് നടന്നത്. 200ലധികം ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ഡി എം ഒ ഡോ. ആർ.രേണുക, എ.ഡി.എം എൻ എം മെഹറലി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോക്ടർ ഷുബിൻ, ഡോ. നൂന മർജ, എൻ സി ഡി നോഡൽ ഓഫീസർ ഡോ. വി. ഫിറോസ് ഖാൻ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ മുഹമ്മദ് ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി കെ സുരേഷ് കുമാർ, വി വി ദിനേശ് തുടങ്ങിയവർ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.