Fincat

റയിൽവേ സ്റ്റേഷനുകളിലെ ആവശ്യങ്ങൾ നേരിട്ടറിയാൻ ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി

മലപ്പുറം: ലോക് സഭ മണ്ഡലം പരിധിയിലെ വിവിധ റയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ – നിലമ്പൂർ പാതയിലെ സ്റ്റേഷനുകൾ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം വള്ളിക്കുന്ന് സ്റ്റേഷനും സന്ദർശിച്ചിരുന്നു. തൊടികപ്പുലം, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര എന്നിവിടങ്ങളിൽ എംഎൽഎമാരായ പി.അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. യു.എ.ലത്തീഫ്, നജീബ് കാന്തപുരം, ബ്ലോക്ക് പ്രസിഡൻ്റുമാരായ എ.കെ.മുസ്തഫ, ടി.അബ്ദുൽ കരീം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷഹീദ ടീച്ചർ, റമീഷ,

1 st paragraph

റയിൽവേ അസി. കമേഴ്സ്യൽ മാനേജർ അനിത ജോസ്, അസി. ഡിവിഷണൽ എൻജിനിയർ, സി.ആർ.അലഗർ സ്വാമി, സീനിയർ സെക്ഷൻ എൻജിനിയർ സുർജിത്, ആർപിഎഫ് ഇൻസ്പെക്ടർ സി.ടി ക്ലാരി വത്സ, എഎസ്ഐ അരവിന്ദാക്ഷൻ, പി.എച്ച്.ഷമീം, രോഹിൽനാഥ്, അഡ്വ.സലാം, കുന്നത്ത് മുഹമ്മദ്, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, റഊഫ് കൂട്ടിലങ്ങാടി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

 

മേലാറ്റൂരിലെ ക്രോസിങ് സ്റ്റേഷൻ പ്രവൃത്തി വിലയിരുത്തി. ഇവിടെ ഫൂട് ഓവർ ബ്രിഡ്ജ്, വെയ്റ്റിങ് ഹാൾ, വിവിധ സൗകര്യങ്ങൾ എന്നിവ ഒരുങ്ങുന്നുണ്ട്. പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിൽ റോഡ് ഓവർ ബ്രിഡ്ജിൻ്റെ നിർമാണം തുടങ്ങാനിരിക്കുകയാണ്. അങ്ങാടിപ്പുറം സ്റ്റേഷനിലെ രണ്ട് എഫ്ഒബിയിലും ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. കുടിവെള്ള സൗകര്യങ്ങൾ, മേൽക്കൂര, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. പ്ലാറ്റ്ഫോം ദീർഘിപ്പിക്കൽ പൂർത്തിയാവുന്നതോടെ രാജ്യറാണി എക്സ്പ്രസിൽ രണ്ട് ബോഗികൾ കൂടി കൂട്ടിച്ചേർക്കാനാവുമെന്ന് റയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ മെമു സർവീസ്, വിസ്റ്റാഡോം ടൂറിസ്റ്റ് കോച്ച് ഏർപ്പെടുത്തൽ, കോട്ടയം നിലമ്പൂർ എക്സ്പ്രസിന് സ്റ്റോപ്പ് നൽകൽ തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ അനുഭാവപൂർവമായ ഇടപെടലുകളും സർക്കാറിൽ സമർദ്ദവും നടത്തുമെന്ന് എംപി അറിയിച്ചു.

 

2nd paragraph