ഉയര്‍ന്ന നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരമായ ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്‌സിബിഷന് ഒരുങ്ങി ദോഹ ; സന്ദര്‍ശനത്തിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

ഇര്‍ഫാന്‍ ഖാലിദ്‌

ദോഹ: 21ാം പതിപ്പിലേക്ക് കടക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്‌സിബിഷന് (DJWE) ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി.  ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയാണ് എക്‌സിബിഷന്‍.  ആഡംബര ആഭരണങ്ങളുടെയും വാച്ചുകളുടെയും അതിമനോഹരമായ ലോകത്തേക്ക് സന്ദര്‍ശകരെ ക്ഷണിക്കുന്ന പ്രദര്‍ശനം അതിവിപുലമായാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
ഉന്നത നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരം എന്നു വിശേഷിപ്പിക്കാവുന്ന ഈ പ്രദര്‍ശനം, ലോകമെമ്പാടുമുള്ള ആഡംബര ആഭരണ-വാച്ച് നിര്‍മ്മാതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു. 175-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 സന്ദര്‍ശകരെയാണ് ഈ പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്.

കൈവേലക്കാരുടെ കലാനൈപുണ്യവും, ആധുനിക ഡിസൈന്‍ സങ്കേതങ്ങളും സമന്വയിപ്പിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടും. കാലാതീതമായ സൗന്ദര്യവും നൂതനമായ ആഡംബരവും ഒരുമിച്ച് കാണാന്‍ കഴിയുന്ന ഈ പ്രദര്‍ശനം, മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും പ്രമുഖമായ ആഭരണ-വാച്ച് പ്രദര്‍ശനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ആഗോള ആഭരണ-വാച്ച് വ്യവസായത്തിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും നേരിട്ട് കാണാനും മനസ്സിലാക്കാനും ഈ പ്രദര്‍ശനം അവസരമൊരുക്കുന്നു.

സന്ദര്‍ശനത്തിനായി താഴെക്കാണുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുക

https://app.micetribe.com/register/workspaces/qbec/events/djwe25/forms/vis?focus=false