Fincat

15 കാരൻ ഇരയായത് ക്രൂരമായ റാഗിങിന് ; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച കുട്ടിയുടെ അമ്മ പരാതി നൽകി

 പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതി. എറണാകുളും തൃപ്പൂണിത്തറയിലെ മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിലെ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചു. സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.

1 st paragraph

ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയിൽ പരാമർശമുണ്ട്. ടോയ്ലെറ്റ് നക്കിച്ചുവെന്നു പരായിൽ. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി മരിച്ചത്. മകൻ മാനസിക – ശാരീരിക പീഡനങ്ങൾ ഏറ്റു വാങ്ങിയെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളിൽ നിന്നാണ് പരാതിയിലെ വിവരങ്ങൾ ശേഖരിച്ചത്. സഹപാഠികൾ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി. സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നു.

2nd paragraph

തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. മുകളിൽ നിന്ന് വീണ മിഹിർ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാ

ണ് മിഹിർ.