കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഫെബ്രുവരിയിലെ ഉല്ലാസ യാത്ര ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ ഫെബ്രുവരി മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ നാലിന് മാമലകണ്ടം, മൂന്നാര്‍ (1,630 രൂപ), ഫെബ്രുവരി ഒന്നിന് രാവിലെ അഞ്ചിന് വയനാട് 900 കണ്ടി ജങ്കിള്‍ സഫാരി (3,070രൂപ), ഫെബ്രുവരി രണ്ടിന് പുലര്‍ച്ച അഞ്ചിന് കണ്ണൂര്‍ (620 രൂപ), ഫെബ്രുവരി ഏഴിന് രാവിലെ ഒന്‍പതിന് മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ (2,920 രൂപ), ഫെബ്രുവരി എട്ടിന് പുലര്‍ച്ച അഞ്ചിന് നെല്ലിയാമ്പതി (830 രൂപ), ഫെബ്രുവരി എട്ടിന് പുലര്‍ച്ച അഞ്ചിന് വയനാട് പൂക്കോട്, കാരാപ്പുഴ (600 രൂപ), ഫെബ്രുവരി എട്ടിന് രാത്രി ഒന്‍പതിന് അടവി,ഗവി, പരുന്തുംപാറ (3,000 രൂപ), ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് നിഫെര്‍ടിടി ലക്ഷ്വറി ക്രൂയിസ് ഷിപ്പ് (3860 രൂപ), ഫെബ്രുവരി ഒമ്പതിന് രാവിലെ നാലിന് ആതിരപ്പള്ളി, വാഴച്ചാല്‍ (920 രൂപ), ഫെബ്രുവരി 14ന് രാത്രി ഒന്‍പതിന് വാഗമണ്‍, ചെറുതോണി, ഇടുക്കി (2,780 രൂപ), ഫെബ്രുവരി 15ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി (830 രൂപ), ഫെബ്രുവരി 16ന് രാവിലെ നാലിന് ആതിരപ്പള്ളി വാഴച്ചാല്‍ (920 രൂപ), ഫെബ്രുവരി 22ന് രാവിലെ നാലിന് മാമലകണ്ടം മൂന്നാര്‍ (1,630 രൂപ), ഫെബ്രുവരി 22ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി (830 രൂപ), ഫെബ്രുവരി 23ന് രാവിലെ നാലിന് ആതിരപ്പള്ളി വാഴച്ചാല്‍ (920 രൂപ), ഫെബ്രുവരി 26ന് രാവിലെ നാലിന് വാഴച്ചാല്‍ മലക്കപ്പാറ (920 രൂപ), ഫെബ്രുവരി 26ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി (830 രൂപ). കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും : 9400128856, 8547109115, 9447386308, 0483 2734950