Fincat

ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു  അപകടം

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.

1 st paragraph

മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.