Fincat

കത്തിക്കയറി സ്വര്‍ണവില; ഇന്നത്ത നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.

1 st paragraph

ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു ഇന്നല?ത്തെ ഒരുഗ്രാം വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് വര്‍ധിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളി വില ഗ്രമിന് ഒരുരൂപ കൂടി 98 രൂപയായി ഉയര്‍ന്നു.

2nd paragraph

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.