എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ‘ഭീകരവിരുദ്ധ സംഗമം’ സംഘടിപ്പിച്ചു

തിരൂര്‍ : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ‘ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഭീകരവിരുദ്ധ സംഗമത്തിന്റെ ഭാഗമായി
എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി തിരൂര്‍ ബസ്റ്റാന്‍ന്റ് പരിസരത്ത് ഭീകരവിരുദ്ധ സംഗമം സംഘടിപ്പിച്ചു. സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കറ്റ് റഹീസ് പുറത്തൂര്‍ സംസാരിച്ചു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്യപ്പെട്ടിട്ട് ഇന്നേക്ക് എഴുപത്തി ഏഴ് വര്‍ഷീ തികയുകയാണ്. അന്ന് നമ്മുടെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് രാജ്യത്തെ മൊത്തം കൊന്നു തീര്‍ക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നതെന്ന് അഡ്വക്കറ്റ് റഹീസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു നമ്മുടെ കൂടി ശത്രുവാണ് എന്നത് നാം ഓരോരുത്തരും തിരിച്ചറിയണമെന്നും റഹീസ് കൂട്ടി ചേര്‍ത്തു. എസ് ഡി പി ഐ തിരൂര്‍ മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഷാഫി സബ്ക അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് നജീബ് തിരൂര്‍ ഭീകരവിരുദ്ധ സംഗമത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹംസ അന്നാര സ്വാകതവും ട്രെഷറര്‍ ആദം കുട്ടി നന്ദിയും പറഞ്ഞു.