അസാപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു


പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം വി. മജീദ് അധ്യക്ഷനായി. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 22 പഠിതാക്കള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.രമേഷ്, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്റര്‍ ഹെഡ് പി.മുഹമ്മദ് അന്‍ഫാസ്, ജൂനിയര്‍ എക്‌സികൃൂട്ടീവ് കെ.ടി.നിമ്മി, മുഹമ്മദ് ഷുഹൈബ്, ട്രെയിനര്‍ ഉബൈദ് കാഞ്ഞായി വിദ്യാര്‍ഥി പ്രതിനിധി വി.ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

