താനൂര്‍ നടുവത്തിത്തോട് വി സി ബി കം റെഗുലേറ്റര്‍ ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാലിന്
താനൂര്‍ നഗരസഭയില്‍ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള നിര്‍മാര്‍ജന വി. സി. ബി കം ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് നടക്കും. കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. 6.25 കോടി രൂപയാണ് ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി വകയിരുത്തിയത്. ചെറുകിട ജലസേചന വകുപ്പാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്. ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളാകും.
വി. സി. ബി കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തിക്ക് സ്ഥലം വിട്ടുനല്‍കിയവരെ ചടങ്ങില്‍ ആദരിക്കും.