Shobika

ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് ഒഴിവുകള്‍

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള കെമിസ്ട്രി / ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (NABL അക്രഡിറ്റഷന്‍ള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം) ആണ് സീനിയര്‍ അനലിസ്റ്റ് – യോഗ്യത പ്രതിമാസ 25000 രൂപ വേതനം ലഭിക്കും.

1 st paragraph

കെമിസ്ട്രി / ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് ജൂനിയര്‍ അനലിസ്റ്റ് യോഗ്യത. പ്രതിമാസ 15000 രൂപ വേതനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.supplycokerala.com, www.cfrdkerala.in വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക .

കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍

2nd paragraph

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി (ഒരു വര്‍ഷം, യോഗ്യത: എസ്.എസ്.എല്‍.സി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ (6 മാസം, യോഗ്യത: പ്ലസ്ടു) ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കും, ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (6 മാസം, യോഗ്യത: പ്ലസ്ടു) ഓഫ്ലൈന്‍ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2504599, 8590605273 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ്’ റിസോഴ്സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ- അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 18 വയസ്സിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ഫെബ്രുവരി 15 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ടും ലഭ്യമാണ്. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,
നന്ദാവനം, വികാസ് ഭവന്‍.പി.ഒ,
തിരുവനന്തപുരം – 695 033, ഫോണ്‍ : 0471-2325101, 8281114464
E-mail: keralasrc@gmail.com
Website: www.srccc.in/www.src.kerala.gov.in

പി.എം. എഫ്.എം.ഇ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും ബാങ്ക് വായ്പയും സബ്സിഡി ലഭ്യമാക്കുന്നതിനും പി.എം. എഫ്.എം.ഇ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു . വ്യക്തികള്‍ എസ്.എച്ചിജി, പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.

വ്യക്തിഗത സംരംഭങ്ങള്‍ക്ക് പദ്ധതി തുകയുടെ 35 ശതമാനം (പരമാവധി പത്തുലക്ഷം രൂപവരെ) സബ്സിഡി ലഭിക്കും. എസ്എച്ച്ജി സംരംഭങ്ങള്‍ക്ക് 35 ശതമാനം സബ്സിഡിയോടൊപ്പം ഓരോ അംഗത്തിനും 40,000 രൂപവരെ സീഡ് കാപിറ്റല്‍ വായ്പയും കടുംബശ്രീ മുഖേന ലഭ്യമാക്കും. വായ്പകള്‍ക്ക് പലിശ സഹായ പദ്ധതികള്‍ പ്രകാരം മൂന്നുശതമാനം മുതല്‍ ആറുശതമാനംവരെ പ്രത്യേക പലിശയിളവ് ലഭിക്കും. വിവരങ്ങള്‍ക്ക് ഏറനാട് താലൂക്ക് വ്യവസായ ഓഫീസിലോ പദ്ധതി ഡി.ആര്‍.പിമാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍ . 9048192245, 8304808421 9249485032

കെ എസ് ആര്. ടി സി ബസ് സ്റ്റാന്റ് അടച്ചിടും

കെ എസ് ആര്. ടി സി മലപ്പുറം യൂണിറ്റിലെ ഗ്രൗണ്ട് നവീകരത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന മുതല്‍ ബസ് സ്റ്റാന്റ് അടച്ചിടും. മലപ്പുറത്തുനിന്നും ആരഭിക്കുന്ന സര്‍വ്വീസുകള്‍ സ്റ്റാന്റിനു മുന്‍വശത്ത് നിന്ന് ആരംഭിക്കും

കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ്റ്റാന്റിന്റെ എതിര്‍ വശത്തുള്ള പള്ളിയുടെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ആയിരിക്കും.

പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ് സ്റ്റാന്റിനു മുന്‍വശത്ത് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ആയിരിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.