‘സമന്വയം’ രജിസ്‌ട്രേഷന്‍ ഡ്രൈവ് നാലിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് താനാളൂര്‍ കെ എം ഓഡിറ്റോറിയത്തില്‍ കായിക – ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

