കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയില്‍ രജിസ്‌ട്രേഷനുള്ള ആരാധനാലയങ്ങളിലെയും, ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികള്‍ക്ക് ആന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെബ്രുവരി 19 ന് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ് കോണ്‍ഫ്രന്‍സ് ഹാളിലാണ് ക്ലാസ്സ് നടക്കുന്നത്.
ഓരോ കമ്മിറ്റിയില്‍ നിന്നും ഒരാള്‍ക്കു പങ്കെടുക്കാം.
ഫോണ്‍ : 0483 2734803, 8301862445, 9446439617.