Fincat

നാടന്‍പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2025’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാ, സംസ്ഥാന തല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഫെബ്രുവരി 10 ന് വൈകീട്ട് 5 നകം നല്‍കണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് യൂത്ത് /യുവ /അവളിടം ക്ലബ്ബുകളുടെ ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

1 st paragraph

ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 10000, 5000 എന്നിങ്ങനെ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.

അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം മലപ്പുറം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്.
ഫോണ്‍: 0483 2960700.

 

2nd paragraph