Fincat

ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ പ്രദേശത്തുള്ളവര്‍ക്കും സമാന ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. 59 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.