അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയെന്ന് ചെന്താമര; തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശ. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യുന്നതിനിടെയാണ് നിരാശ പങ്കുവച്ചത്. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍ നാട്ടില്‍ വരാതിരിക്കാന്‍ നിരന്തരം പൊലീസില്‍ പരാതി കൊടുത്തതില്‍ പുഷ്പക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞു. ഇനി പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും പ്രതി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസത്തെ പരോള്‍ പോലും ആവശ്യപ്പെടില്ലെന്നും താന്‍ ചെയ്തത് വലിയ തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ ചെന്താമരയുമായി പോത്തുണ്ടിയില്‍ എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. ചെന്താമരയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.