Fincat

ആരും അറിയാതിരിക്കാൻ വീട് നിറയെ നായകള്‍; പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റ്

ബത്തേരി: പുത്തൻകുന്നില്‍ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടില്‍ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്.നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടില്‍ ചെയ്തിരുന്ന വീട്ടില്‍ സുരക്ഷയ്ക്കായി നിരവധി നായ്ക്കളെ ഇയാള്‍ വളർത്തിയിരുന്നു. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.

1 st paragraph

70 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

അതേ സമയം, കണ്ണൂർ പാടിയോട്ട്ചാലില്‍ എഴുപത് കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. പാടിയോട്ട്ചാല്‍ സ്വദേശി ലക്ഷ്മണനാണ് പിടിയിലായത്. വില്‍പനയ്ക്ക് വേണ്ടി സ്കൂട്ടറില്‍ കടത്തുകയായിരുന്ന 70 കുപ്പി മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

2nd paragraph