കുറ്റിപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവിന് വേദിയായി കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റൽ. കായിക പരിക്കിനെ തുടര്‍ന്ന് ഗെയിമിലേക്ക് തിരിച്ചെത്താന്‍ കഴിയാതിരിക്കുന്ന യുവാക്കളെ അവരുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുക എന്ന ഉദ്ധേശത്തോടെയാണ് ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റലും, ഹീല്‍ എക്‌സ് സിഗ്‌സാഗ് ഫിസിയോതെറാപ്പിയും, സൂര്യ ഡയഗാനോസ്റ്റിക്‌സ് സെന്ററും സംയുക്തമായി റീസ്റ്റാര്‍ട്ട് എന്ന പേരില്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചത്.
ചടങ്ങ് വളാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് റിയാസ് വിപി അധ്യക്ഷത വഹിച്ചു. ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ നൗഷാദ് മേനോത്തില്‍ സ്വാഗതം ആശംസിച്ചു.
ക്യാമ്പില്‍ ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റലിലെ പ്രശസ്ത ഓര്‍ത്തോപിഡിക് സര്‍ജന്‍മാരായ ഡോക്ടര്‍ മുഹമ്മദ് റിയാസ് vp , ഡോക്ടര്‍ അമല്‍രാജ് p n ,ഡോക്ടര്‍ ജയേഷ് നീരൻങ്ങാട്ട് തുടങ്ങിയവരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും, ഹീല്‍ എക്സ്സ് സിഗ്‌സാഗ് ഫിസിയോതെറാപ്പിസ്റ്റ്, സാബിർ, സല്‍മാന്‍ തുടങ്ങിയവരുടെ സൗജന്യ ഫിസിയോതെറാപ്പി ആൻഡ് സ്‌പോര്‍ട്‌സ് ഫിറ്റ് സെഷനും ഒരുക്കിയിരുന്നു. സൗജന്യ മരുന്ന് വിതരണവും എല്ല് രോഗ ബലക്ഷയ പരിശോധനയും ക്യാമ്പില്‍ നടന്നു.
കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ക്കായി പ്രിവിലേജ് കാര്‍ഡ് വിതരണം നടത്തി. ഫിസിയോ തെറാപ്പിയില്‍ 15 ശതമാനവും സ്‌പോര്‍ട് ഇഞ്ചുറി സര്‍ജറികള്‍ക്ക് 10 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ എം.ആര്‍.ഐ സ്കാനിങ്ങിന് ക്യാമ്പിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്.
കോണ്‍ക്ലേവില്‍ ആം റെസ്ലിംഗ് നാഷണല്‍ ഗോള്‍ഡ് മെഡല്‍ വിന്നര്‍ കൃഷ്ണപ്രസാദ്, ആം റെസ്ലിംഗ് നാഷണല്‍ പ്ലെയര്‍ സാബിര്‍ അലി തുടങ്ങിയ കായിക താരങ്ങളും ഫ്രീ സ്റ്റൈൽ ഫുട്ബോളർ നജാദ് kt , മുഹമ്മദ് ബര്‍ഷാന്‍, മുഹമ്മദ് ഷാക്കിര്‍, സല്‍മാന്‍ tvp, ഐ.വി രാജൻ, മുഹമ്മദലി, ഡോ.സാജിത റിയാസ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി എണ്‍പതില്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.