തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാവും
തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ‘ബിസ് ബൂം 2025’ ന് ഞായറാഴ്ച തുടക്കമാകും.
9-ാം തിയ്യതി ഞായറാഴ്ച രാവിലെ 9-30 ന് കോഹിനൂർ മാളിൽ വെച്ച് തിരൂർ എം എൽ എ കുറുക്കോളി മെയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ എ.പി നസീമ മുഖ്യാഥിതിയായിരിക്കും. തിരൂരിലെ പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. ഒരു മാർക്കറ്റിൽ നാലു മാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് സംഘാടകർ അവകാശപ്പെട്ടു. നിരവധി ബമ്പർ സമ്മാനങ്ങളാണ് കൂപ്പൺ നറുക്കെടുപ്പിലൂടെ ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം മാരുതി ബലേനോ കാറാണ്. രണ്ടാം സമ്മാനം നാല് ഹോണ്ടാ ആക്ടിവയും മൂന്നാം സമ്മാനം മലേഷ്യൻ ട്രിപ്പുമാണ്. കൂടാതെ തിരൂർ ബസ്റ്റാൻ്റിന് പിറകുവശത്തുള്ള മങ്ങാടൻ ഗ്രൗണ്ടിൽ കലാപരിപടികളും ഭക്ഷ്യമേളയും സ്റ്റാളുകളും അമ്യൂസ്മെൻ്റ് പാർക്കും ഒരുക്കിയിട്ടുണ്ട്.