Fincat

കാലാവസ്ഥാ വ്യതിയാനം; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ വാഹനമോടിക്കുമ്ബോള്‍ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.ടയറുകളും വിൻഡ്‌ഷീല്‍ഡ് വൈപ്പറുകളും നല്ല നിലയിലാണെന്നും വേഗത കുറയ്ക്കണമെന്നും, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത്, വെള്ളപ്പൊക്കമുള്ള റോഡുകള്‍ ഒഴിവാക്കുക, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുക എന്നീ നിർദ്ദേശങ്ങളും പാലിക്കാൻ റോഡ് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

1 st paragraph

അതോടൊപ്പം മണിക്കൂറില്‍ 08 – 40 കി.മീ വേഗതയില്‍ കാറ്റും, ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും, ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും,നാളെ വ്യാഴാഴ്ചയോടുകൂടി കാലാവസ്ഥ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.