Fincat

അമേരിക്കയില്‍ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?


ദില്ലി: ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും.എം എല്‍ എമാരില്‍ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.

വിശദ വിവരങ്ങള്‍ ഇങ്ങനെ

1 st paragraph

ഫലം വന്ന് ഒരാഴ്ച പിന്നിടുമ്ബോഴാണ് ദില്ലിയില്‍ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ദില്ലിയില്‍ മടങ്ങിയെത്തുന്ന മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കും. നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ എം എല്‍ എമാരെ പാർട്ടിയുടെ തീരുമാനം അറിയിക്കും. പിന്നാലെയാകും പ്രഖ്യാപനം. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിംഗുമടക്കം ചർച്ചകള്‍ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ജനക്പൂരി എം എല്‍ എയായ ആഷിഷ് സൂദിന് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. ജാതി സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.