ഏഷ്യന്‍ ധനികരില്‍ ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ കുടുംബങ്ങളും

ബ്ലൂoബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം.

9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

തായ്‌ലന്‍ഡിലെ ചിയരാവനന്റ് കുടുംബമാണ് 4,260 കോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്.

ഇന്തോനേഷ്യയില്‍ നിന്നുള്ള ഹര്‍ടോണോ കുടുംബമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബാങ്കിംഗ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തിന്റെ ആസ്തി 4220 കോടി ഡോളറാണ്.

20 പേരുടെ ലിസ്റ്റില്‍ മൊത്തം ആറ് ഇന്ത്യന്‍ കുടുംബങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ടാറ്റ സണ്‍സില്‍ മുഖ്യ ഓഹരി പങ്കാളിത്തമുള്ള മിസ്ത്രി കുടുംബമാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെയും നിയന്ത്രണാവകാശമുള്ള മിസ്ത്രി കുടുംബത്തിന്റെ ആസ്തി 3,750 കോടി ഡോളറാണ്.

എനര്‍ജി, സിമന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ മുന്‍ നിരകമ്ബനികളിലൊന്നായ ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ജിന്‍ഡാല്‍ കുടുംബമാണ് 2,810 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത്.

ബിര്‍ള ഫാമിലിയാണ് ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ച മറ്റൊരു കുടുംബം. 2,300 കോടി ഡോളറിന്റെ ആസ്തിയാണ് മെറ്റല്‍, സിമന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തിനുള്ളത്.

കൂടാതെ ബജാജ് (2,100 കോടി ഡോളര്‍), ഹിന്ദുജ (1,520 കോടി ഡോളര്‍) കുടുംബങ്ങളും സമ്ബന്ന കുടുംബ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയിട്ടുണ്ട്.