തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്.നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്ബറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും ഫോണ്‍ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറല്‍ എസ്പി കൃഷ്ണകുമാർ പറഞ്ഞു. ചില കാര്യങ്ങളില്‍ പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആൻ്റണിയുടെ കയ്യില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്ലാൻഡ് ആയിരുന്നു കവർച്ച നടത്തിയത്. ഹെല്‍മറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കില്‍ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്ബർ തെരഞ്ഞെടുത്തു. 3 തവണ ഡ്രസ്സ് മാറി. അങ്ങോട്ട് വന്നപ്പോഴും ഡ്രെസ് മാറിയെന്നും ഇയാള്‍ക്ക് മറ്റൊരു ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഷൂവിന്റെ കളർ കേസില്‍ നിർണായകമാണ്. റിജോ ഏറെ വർഷം ഗള്‍ഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. സാമ്ബത്തിക ബാധ്യതയുണ്ടോയെന്ന് വെരിഫൈ ചെയ്യുകയാണ്. മോഷണപണം ഉണ്ടെന്ന് പറയുന്നുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു.
മദ്യപിച്ചു പണം കളയുന്നയാളാണ് ഇയാള്‍. മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം കടം വീട്ടി. ഭാര്യ കുവൈറ്റില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകള്‍ കണ്ടു. അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവർ ഫോണ്‍ ചെയ്യുമെന്നു കരുതി പെട്ടന് പുറത്തുപോയി. എന്നിട്ട് സിസിടിവി, ടവർ നോക്കുകയും ചെയ്തു. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തില്‍ നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാനെത്തുമ്ബോള്‍ അയാള്‍ ഷോക്കായി. ജനങ്ങളുടെ മുന്നില്‍ വലിയ ആളായി നിന്നു. ഇന്ന് വീട്ടില്‍ കുടുംബ സംഗമം നടന്നിരുന്നു. ഇന്നാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
3ദിവസം മുമ്ബ് ഇയാള്‍ ബാങ്കില്‍ വന്നു. എക്സ്പെയറിയായ എടിഎം കാർഡുമായാണ് വന്നത്. അവസാനത്തെ 15 ദിവസത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയായിരുന്നു. ഇന്ന് വലിയ ടീമായി വീടുവളഞ്ഞുവെന്നും പൊലീസ് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ ബാങ്ക് കവർച്ച എന്ന ഓപ്ഷനിലേക്ക് പ്രതി എത്തിയിരുന്നു. 3 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ ഉപയോഗിച്ച കത്തി ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണെന്നും എസ്പി കൂട്ടിച്ചേർത്തു.