Fincat

ചമ്രവട്ടം പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

 

പൊതുമരാമത്ത് വകുപ്പ് തിരൂർ റോഡ് സെക്ഷന് കീഴിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തിരൂർ ഭാഗത്തുള്ള അപ്രോച്ച് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡ് വഴി പോകണം.