ഭൂമി ആവശ്യമുണ്ട്

പൊന്മുണ്ടം ഗ്രാമപഞ്ചായത്തില്‍ കായിക വകുപ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമീണ കളിക്കളത്തിനായി നിരപ്പായതും വാഹന സൗകര്യം ലഭിക്കുന്നതുമായ ഒന്നര ഏക്കര്‍ പുരയിട ഭൂമി ആവശ്യമുണ്ട്. സ്ഥലം വിലയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ 15 ദിവസത്തിനകം കായിക യുവജനകാര്യാലയവുമായി കത്ത് മുഖേന ബന്ധപ്പെടണം. വിലാസം: ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. 695033. ഫോണ്‍ 04712326644.