27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍; ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ദില്ലി രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമാകും.ഒരുലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രാംലീല മൈതാനം സജ്ജീകരിച്ചിട്ടുള്ളത്.

ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ദില്ലിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഷാലിമാർ ബാഗില്‍ നിന്നും 29595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

27 വർഷത്തിനുശേഷം ദില്ലിയില്‍ അധികാരത്തില്‍ എത്തുന്ന ബിജെപി സർക്കാരില്‍ സ്പീക്കർ ആയി വിജേന്ദ്ര ഗുപ്തയും, ഉപ മുഖ്യമന്ത്രിയായി പർവേശ് വർമയും അധികാരേമേമേല്‍ക്കും.’