Fincat

പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങിന് മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്നുതുടക്കം;എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക്

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിങ്ങിന് മേലുള്ള ചർച്ചകള്‍ തുടങ്ങും.

1 st paragraph

എകെജി സെൻറർ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ അഭിമന്യു-ധീരജ് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.

14 ജില്ലകളില്‍ നിന്നായി 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലക്ഷദ്വീപില്‍ നിന്നുള്ള മൂന്നു പ്രതിനിധികളുമാണ് 35മത് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി പി എം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും ഇന്ന് ആരംഭിക്കും.

2nd paragraph

വിവിധങ്ങളായ വിദ്യാർത്ഥി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. 21 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ചർച്ചയ്ക്കുള്ള മറുപടിക്ക് ശേഷം നാളെയാകും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേതൃസംഗമം അടക്കമുള്ള മറ്റ് അനുബന്ധ പരിപാടികളും ഇന്ന് നടക്കും.