മലപ്പുറത്ത് പുതിയ പൊതു വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു; വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി തറക്കല്ലിട്ടു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമയബന്ധിതമായ ഭരണ നിര്‍വഹണവും ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കായിക- ന്യൂനപക്ഷക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന ഗുണനിലവാരവും അടിസ്ഥാന സൗകര്യവും കേരളം ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസ മേഖലയിലും കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സ്വീകാര്യതയുള്ള സ്ഥാപനങ്ങളായി മാറിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഡി.ഡി.ഇ ഓഫിസ് നിലനിന്നിരുന്ന കോട്ടപ്പടിയിലെ സ്ഥലത്താണ് വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നത്. പി.ഡബ്ല്യു.ഡി ആര്‍ക്കിടെക്റ്റ് വിഭാഗം ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടമാണ് വിദ്യാഭ്യാസ സമുച്ചയത്തിന് രൂപകല്‍പന ചെയ്തത്. നടുമുറ്റവും വര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്ന നിര്‍ദിഷ്ട കെട്ടിടത്തിന് 11 കോടി രൂപയാണ് അടങ്കല്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഒരു നില കെട്ടിടത്തിന് അഞ്ച് കോടി വിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫിസ് മുറികളും മിനി കോണ്‍ഫ്രന്‍സ് ഹാളും ടോയ്‌ലെറ്റ് ബ്ലോക്കും ഉള്‍പ്പെടുന്ന താഴത്തെ നിലയുടെ പ്രവൃത്തിയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ജി.എല്‍.പി സ്‌കൂളിന് അഭിമുഖമായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം മൂന്ന് നിലയില്‍ ഉയരുന്നതോടെ വിദ്യാഭ്യാസ വകുപ്പിലെ കീഴിലെ പൊതുവിദ്യാഭ്യാസം, സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സമഗ്രശിക്ഷ കേരള, വിദ്യാകിരണം മിഷന്‍, കൈറ്റ് എന്നിവയെല്ലാം ഒരുമിച്ചാവും.
എം.എല്‍.എമാരായ പി ഉബൈദുല്ല, പി നന്ദകുമാര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഹിമാന്‍ കാരാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ സി സുരേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍, വിഭ്യാഭ്യസ ഉപഡയറക്ടര്‍ കെ.പി സുരേഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അഷ്‌റഫ് പെരുമ്പള്ളി, ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം അനില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സി എഞ്ചിനിയര്‍ ഇ ഇസ്മയില്‍, എസ്.എസ്.കെ പ്രോഗ്രാം കോഡിനേറ്റര്‍ അബ്ദുല്‍ സലീം, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടി അബ്ദുല്‍ റഷീദ്, വിദ്യാകിരണം കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ഡി.ഇ.ഒ ഫോറം പ്രതിനിധി കെ ഗീതാകുമാരി, എ.ഇ.ഒ ഫോറം പ്രതിനിധി എസ് സുനിത, ബ്ലോക് പ്രോജക്ട് കോഡിനേറ്റര്‍ കെ കുഞ്ഞികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഫോറം പ്രതിനിധി വി.പി ഷാജു, ഹൈസ്‌കൂള്‍ എച്ച് എം ഫോറം പ്രതിനിധി ഇസ്മയില്‍ പയ്യനാട്ടുതൊടി, പ്രൈമറി എച്ച് എം ഫോറം പ്രതിനിധി കെ എന്‍ എ ഷരീഫ്, വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.