Main Banner

തലസ്ഥാനത്ത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍


തിരുവനന്തപുരം: വെങ്ങാനൂരില്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥിനെയാണ് രാവിലെ ആറ് മണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാർ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ പാട് കാണുന്നുണ്ടെന്നും അബദ്ധവശാല്‍ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.