ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയെ പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി കേന്ദ്രം ഉത്തരവിറക്കി

ന്യൂഡല്‍ഹി : ഭരണഘടന ഭേദഗതി ബില്‍ 2024 യൂണിയന്‍ ടെറിറ്ററി ഭേദഗതി ബില്‍ 2024 എന്നിവയുടെ പാര്‍ലമെന്ററി സംയുക്ത കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീര്‍ എംപിയെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണഘടനയുടെ 129 ആം ഭേദഗതിക്കായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ക്കാണ് പാര്‍ലമെന്ററി സംയുക്ത സമിതി രൂപവല്‍ക്കരിച്ചിട്ടുള്ളത്.
ലോക്‌സഭ സ്പീക്കറാണ് ഇ.ടി യെ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 25ന് ന്യൂഡല്‍ഹിയില്‍ നടക്കും.