കോഴിക്കോട്: കോണ്‍ഗ്രസിലെ അനൈക്യത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ.എം കെ മുനീര്‍. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും എം കെ മുനീര്‍ ആവശ്യപ്പെട്ടു.
കോണ്‍?ഗ്രസിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍ മുസ്ലിം ലീ?ഗ് നേരത്തെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ നേരിട്ട് നേതാക്കളെ കണ്ട് ഇക്കാര്യത്തില്‍ പരാതി അറിയിക്കാനായിരുന്നു ലീഗിന്റെ നീക്കം. ഇതിലൂടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാമെന്ന് ലീഗ് കരുതുന്നത്.