ആശ വര്‍ക്കര്‍മാരോടുള്ള അവഗണന തുടര്‍ന്ന് സര്‍ക്കാര്‍; അരാജകത്വ വിഭാഗം ഉപകരണമാക്കുന്നെന്ന് എംവി ഗോവിന്ദന്‍; ‘സമരം ഒത്തുതീര്‍ക്കണം’

ആശ വര്‍ക്കര്‍മാരുടെ സമരം തുടരുമ്പോഴും സര്‍ക്കാര്‍ അവഗണനയിലാണ്. സമരം നടത്തുന്നവര്‍ക്കു മേല്‍ പുതിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മും . അതേ സമയം ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ആശവര്‍ക്കര്‍മാരെ ഇവര്‍ ഉപകരണമാക്കി മാറ്റുകയാണ്. സംസ്ഥാന സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.