വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍, മറ്റൊരിടത്ത് വീടിന് സമീപം യുവാവും മരിച്ച നിലയില്‍


പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത്.മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ വീട്ടിനുള്ളിലാണ് അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട മിനുക്കംപാറയിലെ വീടിന് സമീപമാണ് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)