തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മേവർക്കല്‍ പ്ലാവിള വീട്ടില്‍ കെ അരുണ്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങല്‍ ആലംകോട് ഹൈസ്കൂള്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്.
മേവർക്കലെ വീട്ടില്‍ നിന്നും വഞ്ചിയൂരിലേക്ക് പോകുവാൻ ബൈക്കില്‍ എത്തിയപ്പോള്‍, കിളിമാനൂർ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. ലോറിയുടെ പിന്നില്‍ തട്ടിയ രീതിയിലായിരുന്നു വാഹനമെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നഗരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.