കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം

കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക ഉല്‍പാദക സംഘങ്ങള്‍, ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഔഷധ സസ്യങ്ങള്‍, പ്ലാന്റേഷന്‍ വിളകള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, കൂണ്‍ മുതലായ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക് ഹൗസുകള്‍, സംസ്‌കരണ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്ര സാമഗ്രികള്‍, മറ്റ് ഭൗതിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് പ്രോജക്ട് അധിഷ്ഠിത സഹായമായാണ് ആനുകൂല്യം നല്‍കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മൊത്തം പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷകള്‍ മാര്‍ച്ച് 31 നു മുമ്പായി നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്തുള്ള കൃഷിഭവനുകള്‍, കൃഷി അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ഓഫീസുകള്‍, ആത്മ പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍ :9383471604.