അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഫോൺ: 0494 2411135, 9995334453.